test del 4 copy of del 3
വിരലിൽ മുറിവ്; കെട്ടഴിക്കാതെ വോട്ടു ചെയ്യിക്കില്ലെന്ന് പോളിങ് ഓഫിസർ, പ്രതിഷേധത്തിനൊടുവിൽ അനുമതി

തൃശൂർ∙ ചൂണ്ടുവിരലിലുണ്ടായ മുറിവ് കെട്ടിവച്ചതിനെ തുടർന്ന് യുവതിക്ക് വോട്ടു നിഷേധിച്ചു. പ്രതിഷേധമുയർന്നതോടെ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ യുവതിക്ക് വോട്ടു ചെയ്യാൻ അനുമതി. തൃശൂർ കൂർക്കഞ്ചേരി സ്വദേശി അക്ഷരയ്ക്കാണ് പ്രസൈഡിങ് ഓഫിസർ വോട്ടു നിഷേധിച്ചത്. കഴിഞ്ഞ ആറാം തീയതിയാണ് മിക്സിയിൽ കുടുങ്ങി അക്ഷരയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് മുറിവേറ്റത്. സ്റ്റിച്ച് ഇട്ട് മുറിവ് കെട്ടിവച്ചിരുന്നു. ഒടുവിൽ, പ്രതിഷേധം അതിരൂക്ഷമായതോടെ യുവതിയിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിനു ശേഷമാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്. ഒരു മണിക്ക് ബൂത്തിലെത്തിയ അക്ഷര മണിക്കൂറുകൾക്കൊടുവിൽ വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്കാണ് വോട്ടു ചെയ്തത്.
Source link






