test del 4 copy of del 3
വിരലിന് മുറിവേറ്റാൽ വോട്ട് ചെയ്യാനാകുമോ?: തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതിങ്ങനെ

തിരുവനന്തപുരം/ തൃശൂർ ∙ വോട്ടറുടെ ഇടതുകയ്യിൽ ചൂണ്ടുവിരലിനു മുറിവേറ്റാൽ വോട്ടു നിഷേധിക്കാനാവില്ലെന്നും മറ്റേതെങ്കിലും വിരലുകളിൽ മഷി പുരട്ടി വോട്ടു ചെയ്യാൻ അനുവദിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശം.രണ്ടാം പോളിങ് ഓഫിസറാണ് വിരൽ പരിശോധിച്ച് മഷി പുരട്ടേണ്ടത്. മൂന്നാം പോളിങ് ഓഫിസർ മഷി പുരട്ടിയത് ശരിയാണോയെന്നു വിലയിരുത്തും. അതേസമയം, ഇടതുകയ്യിൽ മഷി പുരട്ടാൻ പ്രയാസമുള്ള വോട്ടർ മറ്റെവിടെയും വോട്ടു ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അധികാരവും ബൂത്തിന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫിസർക്കുണ്ട്. ഇടതുകയ്യിൽ ചൂണ്ടുവിരൽ ഇല്ലാത്തവരെയും മറ്റു വിരലുകളിൽ മഷി പുരട്ടി വോട്ടു ചെയ്യാൻ അനുവദിക്കാം.
Source link


