test del 3

വിമാനത്തിലെ ആദ്യ സീറ്റിൽ ‘അവരാണ്’; ആ കുരുന്നുകളെ മറക്കാതെ ഇറാന്റെ ‘മിനാബ് 168’ സംഘം


ന്യൂഡൽഹി∙ യുഎസുമായുള്ള ചർച്ചയ്ക്കായി പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലേക്കുള്ള വിമാന യാത്രയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫിന്റെ വിമാനത്തിൽ കൂടെയുണ്ടായിരുന്നത് യുദ്ധത്തിൽ ആദ്യ ദിനം തന്നെ ജീവൻ പൊലിഞ്ഞ ആ കുരുന്നുകളുടെ ശേഷിപ്പുകളായിരുന്നു. രക്തത്തിൽ കുതിർന്ന സ്കൂൾ ബാഗുകൾ, ഷൂവുകൾ, വെള്ളപ്പൂക്കൾ ഇവയ്ക്കൊപ്പം മിനാബിലെ സ്കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ആ കുരുന്നുകളുടെ ചിത്രങ്ങളും കൂടിയാണ് ഘാലിബാഫിന്റെ വിമാനത്തിൽ ആദ്യ വരിയിലെ സീറ്റുകളിൽ ഇടംപിടിച്ചത്. ഇറാന്റെ ഭരണനേതൃത്വത്തെ ഇല്ലായ്മ ചെയ്യാൻ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനം തന്നെയായിരുന്നു തെക്കൻ ഇറാനിലെ മിനാബ് നഗര്തതിലെ ഷജേറ തയ്യിബെ എലമെന്ററി ഗേൾസ് സ്കൂളിനു നേർക്ക് ആക്രമണം ഉണ്ടായത്. അന്ന് 160ൽ അധികം കുട്ടികൾ അവിടെ മരിച്ചുവീണു. ആ സംഭവത്തെ കൊലപാതകമെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അറാഗ്ചി വിശേഷിപ്പിച്ചത്. അതേസമയം, യുഎസ് സൈന്യത്തിന് അബദ്ധം പറ്റിയതാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ടോമഹോക് മിസൈൽ ആയിരുന്നു ആക്രമണം നടത്താൻ ഉപയോഗിച്ചത്.


Source link

Back to top button