test del 3
വിമാന ഇന്ധനവില 2 ലക്ഷം കടന്നു; ടിക്കറ്റ് കുതിക്കും: വിമാനയാത്ര ഇനി ‘ലക്ഷ്വറി’?

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ഫ്യുവൽ–എടിഎഫ്) വില ഇരട്ടിയിലേറെ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് കുത്തനെ ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായി. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിന്റെ വിലയിൽ 115 ശതമാനവും രാജ്യാന്തര ഫ്ലൈറ്റുകൾക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡൽഹിയിൽ ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനവില 1,000 ലീറ്ററിന് 96,638.14 രൂപയായിരുന്നെങ്കിൽ ഇന്നു മുതൽ ഇത് 2,07,341.22 രൂപയായി ഉയർന്നു. ആദ്യമായാണ് എടിഎഫ് വില 2 ലക്ഷം കടക്കുന്നത്.വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ് നീക്കിവയ്ക്കുന്നത്. ഡിസംബറിലെ ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കേന്ദ്രം വിമാനക്കൂലിക്കു മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചതോടെ യാത്രാക്കൂലി വർധിക്കുമെന്ന് ഉറപ്പായി.ഇന്ധനവിലയ്ക്കു പുറമേ കഴിഞ്ഞ ഒരു മാസത്തിനിടെ റദ്ദാക്കപ്പെടുന്ന ആയിരക്കണക്കിന് ഫ്ലൈറ്റുകൾ, ദൈർഘ്യമേറിയ ബദൽ റൂട്ടുകളിലെ പറക്കൽ എന്നിങ്ങനെയുണ്ടായ കോടികളുടെ നഷ്ടവും കമ്പനികൾക്ക് നികത്തേണ്ടിവരും. രാജ്യത്തെ പ്രധാന വിമാനക്കമ്പനികൾ ഈ മാസമാദ്യം തന്നെ ടിക്കറ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. ഇന്ധനവില കണക്കിലെടുത്ത് എയർ ന്യൂസിലൻഡും സ്കാൻഡിനേവിയൻ എയർലൈൻസും മേയ് വരെ ആയിരത്തിലേറെ സർവീസുകൾ വീതം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
Source link


