LATEST

വിപണികളിൽ ആശ്വാസ റാലി


ശക്തമായി തിരിച്ചുകയറി ഓഹരികൾകൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത തകർച്ചയിൽ വാല്യു ബയിംഗുമായി നിക്ഷേപകർ സജീവമായതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ശക്തമായി തിരിച്ചുകയറി. ഇന്നലെ മാത്രം ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് മുഖ്യ സൂചികയായ സെൻസെക്‌സ് 1,850 പോയിന്റിലധികം നേട്ടമുണ്ടാക്കി. സെൻസെക്‌സ് ഇന്നലെ 939 പോയിന്റ് നേട്ടത്തോടെ 75,502.85ൽ അവസാനിച്ചു. നിഫ്‌റ്റി 258 പോയിന്റ് ഉയർന്ന് 23,408.80ൽ എത്തി. ബാങ്കിംഗ്, ധനകാര്യ, വാഹന, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറിയത്. അതേസമയം ചെറുകിട, ഇടത്തരം ഓഹരികൾ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയിൽ മികച്ച വാങ്ങൽ താത്പര്യമുണ്ടായി.


Source link

Related Articles

Back to top button