test del 2
‘വിജയികളേക്കാൾ പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം’; കാരണവും വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: വളരെ കൂടുതൽ വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു ട്രംപ് പറഞ്ഞു. വിജയിച്ച ആളുകളുടെ വിജയഗാഥകൾ കേൾക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വിജയങ്ങൾ കേൾക്കുന്നവരെയാണെന്നും ട്രംപ് പറഞ്ഞു.’പരാജിതരോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, കാരണം അത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. എനിക്ക് വളരെയധികം വിജയികളായ ആളുകളെ വെറുപ്പാണ്. എന്റെ വിജയങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ എനിക്ക് ഇഷ്ടമാണ്’ ട്രംപ് മിയാമിയിൽ പറഞ്ഞു.നീണ്ട പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു.
Source link


