NATIIONAL
വിജയത്തിന് അടുത്തെത്തിച്ചിട്ടും പഴി കേട്ടു, തോൽവിയിൽ ഉള്ളുലഞ്ഞ് ഡേവിഡ് മില്ലർ: ഡ്രസിങ് റൂമിലെ സങ്കടക്കാഴ്ച– വിഡിയോ

ന്യൂഡൽഹി∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ പോരാട്ടത്തിന്റെ അവസാന പന്തിൽ ഒരു റണ്ണിന്റെ തോൽവി വഴങ്ങിയതിൽ ഉള്ളുലഞ്ഞ് ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലര്‍. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ മില്ലർ സങ്കടത്തോടെ ഇരിക്കുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരശേഷം ഡൽഹി ക്യാപിറ്റൽസാണ് സമൂഹമാധ്യമത്തിൽ മില്ലറുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഡേവിഡ് മില്ലർ തകർപ്പൻ പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന പന്തിൽ ഗുജറാത്ത് മത്സരം പിടിച്ചെടുക്കുകയായിരുന്നു.സീസണിൽ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. സീസണിൽ ഇതുവരെ ഫോം കണ്ടെത്താതിരുന്ന കെ.എൽ.രാഹുൽ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും (52 പന്തിൽ 92) ഫലമുണ്ടായില്ല. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 210. ഡൽഹി 20 ഓവറിൽ 8ന് 209. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 211 റൺസ് പിന്തുടർന്ന ഡൽഹിക്ക് രാഹുലും പാത്തും നിസ്സങ്കയും (24 പന്തിൽ 41) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് തിരിച്ചടിച്ചു. സെഞ്ചറിക്ക് 8 റൺസ് അകലെ രാഹുൽ കൂടി വീണതോടെ പരാജയം ഉറപ്പിച്ച ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മില്ലറുടെ ഇന്നിങ്സാണ്.
Source link


