LATEST

വാർത്തകൾ തീർത്തും വ്യാജം; ദുബായ് വിമാനത്താവളം ആക്രമിക്കപ്പെട്ടിട്ടില്ല, പ്രതിരോധിച്ചതായി സുരക്ഷാസേന


ദുബായ്: ദുബായ് നഗരത്തിന് നേരെ ഉണ്ടായ പുതിയ ആക്രമണശ്രമം വിജയകരമായി പരാജയപ്പെടുത്തിയെന്ന് അധികൃതർ. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ദുബായ് വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും അത്തരം പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃത‌ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഇതിനിടെ, നേരത്തേ ഉണ്ടായ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ യുഎഇ പ്രസിഡന്റ് നേരിട്ടെത്തി സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്‌തു.


Source link

Related Articles

Back to top button