test del 3

വാഹനം കടന്നുപോകുമ്പോൾ ‘പാട്ട് പാടുന്ന’ റോഡ്: കേട്ട് കേട്ട് മടുത്തു, ഉറക്കംപോയെന്ന് നാട്ടുകാർ; ‘സംഗീത റോഡി’ൽ രാത്രിയാത്രയ്ക്ക് കട്ട്


മുംബൈ ∙ ദേശഭക്തി ഉയർത്തുന്ന സംഗീതം റോഡിൽ മുഴക്കിയാൽ അതു വൻ ഹിറ്റാകുമെന്നു കരുതിയ അധികൃതർക്കു തെറ്റി. വാഹനം കടന്നുപോകുമ്പോൾ ‘ ജയ് ഹോ’ എന്ന ഗാനത്തിന്റെ ട്യൂൺ മുഴങ്ങുന്ന പാത ഉറക്കം കെടുത്താൻ തുടങ്ങിയതോടെ സമീപവാസികൾ സംഘടിച്ചു. അവരുടെ പ്രതിഷേധത്തിനു മുന്നിൽ മുംബൈ കോർപറേഷൻ അധികൃതർക്കു മുട്ടുമടക്കേണ്ടിവന്നു. ഒടുവിൽ, ‘റോഡിലെ സംഗീതം’ ഒഴിവാക്കാൻ ആ ലെയ്നിൽ അധികൃതർ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. 
എന്നാൽ, തുടർച്ചയായി മുഴങ്ങുന്ന ശബ്ദം തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി പരിസരത്തുള്ള 500ലേറെ കുടുംബങ്ങൾ അറിയിക്കുകയായിരുന്നു. രാത്രികാലങ്ങളിലെ ശബ്ദം മുതിർന്നവരുടെയും കുട്ടികളുടെയും അടക്കം ഉറക്കംകെടുത്തുകയാണെന്നും അതു മാനസികസമ്മർദത്തിനു കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മയായ അഡ്വാൻസ് ലൊക്കാലിറ്റി മാനേജ്മെന്റ് (എഎൽഎം) സംസ്ഥാന സർക്കാർ, ബിഎംസി എന്നിവർക്ക് കത്ത് അയയ്ക്കുകയായിരുന്നു. അതിനുപുറമേ, സംഗീതം കേൾക്കാനായി ഡ്രൈവർമാർ പൊടുന്നനെ വിൻഡോ താഴ്ത്തുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഭീഷണിയാകുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു.


Source link

Back to top button