വാഴ II ഏപ്രിൽ രണ്ടിന് തിയേറ്ററിൽ

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ സവിൻ എസ്. എ സംവിധാനം ചെയ്ത ”വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ” ഏപ്രിൽ 2ന് തിയേറ്ററിൽ.
ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും അണിനിരക്കുന്നു.
തിരക്കഥയും സംഭാഷണവും വിപിൻ ദാസ് എ . ഡബ്ളയു.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിതരണം- ഐക്കൺ സിനിമാസ്.
Source link


