LATEST

വസ്തു തർക്കം: വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ


തിരുവനന്തപുരം: വസ്തു തർക്കത്തെ തുടർന്ന് വീട്ടമ്മയെ മാരകമായി പരിക്കേല്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.തുമ്പ പുതുവൽ പുരയിടം ആഗ്നസ് ഭവനിൽ റിബെല്ലോ റൂസ്‌വെൽറ്റാണ് പിടിയിലായത്.ബുധനാഴ്ചയായിരുന്നു സംഭവം.പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽപ്പോയ റിബെല്ലോയെ സംഭവദിവസം തന്നെ പള്ളിത്തുറ ഭാഗത്തുവച്ച് പൊലീസ് പിടികൂടി.തുമ്പ,കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button