LATEST

വലിഞ്ഞും മുറുകിയും പാല


കോട്ടയം: റബർ പോലെയാണ് പാല. ഉറഞ്ഞുകൂടിയാൽ വിട്ടുപോരാൻ പ്രയാസം. ആരുവലിച്ചാലും നീളുമെങ്കിലും പിടിവിട്ടാൽ അതേസ്ഥാനത്ത് തന്നെതിരിച്ചെത്തും. മന്ത്രിയായും എം.എൽ.എയായും അരനൂറ്റാണ്ടുകാലം കെ.എം.മാണിക്കൊപ്പം ചേർന്നുനിന്ന പാല,​ അദ്ദേഹത്തിന്റെ കാലശേഷം കേരള കോൺഗ്രസിനെ തുണച്ചില്ല.ഇക്കുറി മൂന്ന് മുൻ എം.എൽ.എമാരുടെ മക്കളാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം.എൽ.എ മാണി സി.കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമ്പോൾ,​ അഭിമാന പോരാട്ടത്തിലാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മണ്ഡലം പിടിക്കാനുറച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കൂടി കളത്തിലിറങ്ങിയതോടെ പാലാപ്പോരാട്ടം പ്രവചനാതീതം.


Source link

Related Articles

Back to top button