CINEMA

വരൻ പ്രഭാസല്ല; നടി അനുഷ്ക ഷെട്ടി ഈ വർഷം വിവാഹിതയാകും, റിപ്പോർട്ട് പുറത്ത്


സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അനുഷ്ക ഷെട്ടി. തെലുങ്കിൽ ഇത്രയും താരപദവി ലഭിച്ച നടിമാർ വിരളമാണ്. തെലുങ്കിൽ മാത്രമല്ല തമിഴിലും മലയാളത്തിലും നടിക്ക് നിരവധി ആരാധകരുണ്ട്. യോഗ പരിശീലകയായിരുന്ന അനുഷ്ക വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അനുഷ്ക തെന്നിന്ത്യയിൽ താരമായി മാറി. ‘ഗാട്ടി’യാണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ അനുഷ്കയുടെ വിവാഹവാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുഷ്ക ഈ വർഷം തന്നെ വിവാഹിതയാകുമെന്നാണ് പുതിയ റിപ്പോർട്ട്. ബന്ധുവായ ബിസിനസുകാരനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് വിവരം. വെെകാതെ വിഷത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എന്നാൽ അനുഷ്കയോ അനുഷ്കയുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button