NATIIONAL

വമ്പൻ ഡീൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകൾ, ടീം വിറ്റത് 16,706 കോടിക്ക്


ന്യൂഡൽഹി ∙ പുതിയ സീസണ് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐപിഎല്‍ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകള്‍. ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിന്; ഏകദേശം 16,706 കോടി രൂപ. 2021ൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് 7090 കോടി രൂപയ്ക്കു ലക്നൗ സൂപ്പർ ജയന്റ്സിനെ സ്വന്തമാക്കിയതായിരുന്നു ഇതിനു മുൻപത്തെ വലിയ ഐപിഎൽ ടീം വിൽപന.ഒരു ഡീൽ, 2 ടീമുകൾ !ആർസിബി ഫ്രാഞ്ചൈസിയെ വിൽക്കാൻ ഉടമസ്ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞ വർഷം നവംബറിൽ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവ‍ർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 2008ൽ 450 കോടി രൂപയ്ക്കാണ് അവർ ടീമിനെ സ്വന്തമാക്കിയത്. 2012ൽ യുഎസ്എൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിയായ ഡിയാജിയോയുടെ ഭാഗമായി. പിന്നാലെ മല്യയ്ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകൾ വന്നതോടെ, 2016ൽ ഡിയാജിയോ യുഎസ്എലിനെ പൂ‍ർണമായി ഏറ്റെടുത്തു. ഇതോടെ ആർസിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണിൽ ബെംഗളൂരു ടീം ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ ടീം വിൽക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അധികൃതർ അന്ന് അതു നിഷേധിച്ചിരുന്നു.


Source link

Related Articles

Back to top button