LATEST
വന്ദേഭാരതിൽ തൈരിൽ പുഴു, 60 ലക്ഷം പിഴയിട്ട് റെയിൽവേ; ഐ.ആർ.സി.ടി.സിക്ക് 10 ലക്ഷം, കരാർക്കമ്പനിക്ക് 50 ലക്ഷം

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് റെയിൽവേ നടപടി. 21896-ാം നമ്പർ പാട്‌ന- ടാറ്റാനഗർ വന്ദേഭാരത് എക്‌സ്‌പ്രസിൽ അത്താഴത്തിനൊപ്പം വിളമ്പിയ തൈരിലാണ് പുഴുവിനെ കണ്ടത്. യാത്രക്കാരൻ ജീവനക്കാരോട് പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൈരിലെ പുഴുവിനെ കാണിച്ചപ്പോൾ കുങ്കുമപ്പൂവാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ പുറത്തുനിന്ന് പായ്‌ക്കു ചെയ്‌തുവന്ന ഭക്ഷണമാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചു. തൈരിന്റെ മൂടിപൊട്ടി പുഴു മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലും വീണിരുന്നു. പരിശോധനയിൽ തൈരിന്റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി, സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതോടെയാണ് റെയിൽവേ ഇടപെട്ടത്. വ്യാപക പരാതി
Source link


