test del 3
ലോക്സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് തിരിച്ചടി; രഞ്ജിത്ത് ജയിലിൽ തുടരും – പ്രധാന വാർത്തകൾ

പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരുമെന്ന വാർത്ത തലക്കെട്ടുകളിൽ ഇടംപിടിച്ചു. സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. കസ്റ്റഡി, ജാമ്യാപേക്ഷകൾ ശനിയാഴ്ച മാത്രമേ പരിഗണിക്കുകയെന്നതിനാൽ പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. ഇന്ന് കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രൊഡക്ഷൻ വാറന്റ് തയാറായിട്ടില്ലാത്തതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ ഉടനടി നടപടിയെടുത്തെന്ന പ്രതീതി ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പു കാലമായതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടിൽ ഒരു കാർക്കശ്യവും നേരത്തേ ഉണ്ടായിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ചെയ്യുന്നതാണ്. സംവിധായകൻ പി.ടി. കുഞ്ഞഹമ്മദിനെതിരായ പരാതി എത്ര ദിവസമാണ് മുഖ്യമന്ത്രി പൂഴ്ത്തിവച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Source link


