LIFESTYLE NEW

ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്ന്, പ്രതിവർഷം മരിക്കുന്നത് ദശലക്ഷക്കണക്കിനുപേർ


ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ക്ഷയരോഗ ബാധിതരായി മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023 ല്‍ 1.25 ദശലക്ഷം ആളുകള്‍ ക്ഷയരോഗം / ടിബി മൂലം മരണമടയുകയും, 10.8 ദശലക്ഷം പേര്‍ ക്ഷയരോഗ ബാധിതരാവുകയും ചെയ്തു. പ്രതിരോധ നടപടികളില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടുന്നു. സാമ്പത്തിക-സാമൂഹിക നിലയൊന്നും തന്നെ പരിഗണിക്കാതെ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള അവസരം ഈ ദിനത്തില്‍ ഉറപ്പുവരുത്തുന്നു. ഈ വർഷത്തെ ലോക ക്ഷയ രോഗ ദിനത്തിന്റെ പ്രമേയം ‘യെസ് വീ കാൻ എൻഡ് ടിബി, ലെഡ് ബൈ കൺട്രീസ്, പവേർഡ് ബൈ പീപ്പിൾ’ എന്നതാണ്.


Source link

Related Articles

Back to top button