LATEST

ലോകകപ്പിലില്ലാത്തതിന്റെ കലിപ്പ് തീർത്തത് പാകിസ്ഥാനോട്; ‘ അഫ്രീദിയെയും സംഘത്തെയും എറിഞ്ഞുടച്ച് ബംഗ്ലാദേശ്


ധാക്ക: ലോകകപ്പ് കളിക്കാൻ കഴിയാത്തതിന്റെ സങ്കടവും ദേഷ്യവും ബംഗ്ലാദേശ് തീർത്തത് പാകിസ്ഥാനോട്. ടൂർണമെന്റിൽ നിന്ന് പുറത്തായ പാകിസ്ഥാന്, ലോകകപ്പ് യോഗ്യത പോലും നേടാനാകാത്ത ബംഗ്ലാദേശിന്റെ വക എട്ടിന്റെ പണിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ 114 റൺസിന് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് എട്ട് വിക്കറ്റിന്റെ ജയവുമായാണ് പാക് നിരയെ നാണംകെടുത്തിയത്.
മുപ്പത് ഓവർ തികച്ചു കളിക്കാൻ പോലും പാക് നിരയ്ക്ക് കഴിഞ്ഞില്ല. 37 റൺസെടുത്ത ഫഹീം അഷ്റഫ് ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാൻ സ്‌കോർ രണ്ടക്കം കടക്കില്ലായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 115 റൺസ് ബംഗ്ലാദേശിന് അനായാസമാണ് പൂർത്തിയാക്കിയത്. 67 റൺസുമായി പുറത്താകാതെ നിന്ന തൻസിദ് ഹസൻ പാക് ബൗളർമാരെ തകർത്തടിച്ചു. ഷാഹീൻ അഫ്രീദിയുടെ തീപ്പൊരി പന്തുകൾക്ക് തൻസിദിന്റെ ബാറ്റിൽ നിന്ന് മറുപടി സിക്സറുകളായിരുന്നു. വെറും 15.1 ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യം പൂർത്തിയാക്കി. ലോകകപ്പിൽ ഇല്ലാത്തതിന്റെ എല്ലാ കലിപ്പും ഈ ചെറിയ സ്‌കോർ പിന്തുടരുമ്പോൾ ബംഗ്ലാദേശ് ബാറ്റർമാരുടെ ഓരോ ഷോട്ടിലും ഉണ്ടായിരുന്നുവെന്നു വേണം കരുതേണ്ടത്.


Source link

Related Articles

Back to top button