test del 5 copy of del 3
ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ

മുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.കമ്പനിയിലെ മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും, പ്രതികളുടെ പ്രവൃത്തികൾക്ക് കൂട്ടുനിന്നെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ ഏപ്രിൽ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കമ്പനിയിൽ മുന്നൂറോളംപേർ ജോലി ചെയ്യുന്നുണ്ട്.
Source link


