test del 3

ലെബനനെ ചൊല്ലി ‘വെടിനിർത്തൽ’ പാളി; ഹോർമുസ് അടച്ച് ഇറാൻ, പാക്കിസ്ഥാന് പരിഹാസം, ഓഹരി വീഴുന്നു, എണ്ണവില കൂടുന്നു


പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ ‘ഏകദേശ’ ധാരണയിലെത്തിയ വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ തന്നെ പൊളിയുന്നു. യുഎസും ഇസ്രയേലും വെടിനിർത്തൽ ധാരണ ലംഘിച്ചെന്നും ഈ സാഹചര്യത്തിൽ ‘ചർച്ചകൊണ്ട്’ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബഗേർ ഖാലിബഫ് എക്സിൽ തുറന്നടിച്ചു.വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരികൾക്ക് ആവേശമായത്. യുഎസിൽ ഡൗ ജോൺസ് 1325.46 പോയിന്റാണ് (+2.85%) മുന്നേറിയത്. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം. എസ് ആൻഡ് പി500 സൂചിക 2.51%, നാസ്ഡാക് 2.80% എന്നിങ്ങനെയും കുതിച്ചു.ലെബനനെ ചൊല്ലി മലക്കംമറിച്ചിൽ അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ ധാരണ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്തുവന്നത് പ്രതിസന്ധി വീണ്ടും വഷളാക്കി. ഖാലിബഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഓഹരികൾ ഇടിയുന്നതിന്റെ സൂചന കണ്ടുതുടങ്ങി.


Source link

Back to top button