test del 2
റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകവും ഇല്ലാതാക്കും-ഇറാൻ

ടെഹ്റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ തിരിച്ചടി നൽകും, അത് അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്രായേലി ആക്രമണത്തുടർന്ന് വടക്കുപടിഞ്ഞാറൻ ഇറാനിയൻ നഗരങ്ങളായ ഹാഷ്റ്റ്ഗെർഡിനും ത്ബ്രീസിനും ഇടയിലുള്ള ഒരു റെയിൽ പാലം തകരുകയും ചെയ്തു.അതേസമയം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് തങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ലെന്നും ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു.’യുഎസ് തീവ്രവാദ സൈന്യം’ റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്നും ഐർആർജിസി വ്യക്തമാക്കി. തങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ലെന്നും ഇറാൻ സൈനിക വിഭാഗം കൂട്ടിച്ചേർത്തു.
Source link


