NATIIONAL

റിയാൻ പരാഗിന് ധാർഷ്ട്യം, ക്യാപ്റ്റനായതുകൊണ്ടു മാത്രം ടീമിൽ തുടരുന്നു: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം


മുംബൈ∙ തുടര്‍ച്ചയായുള്ള വിജയങ്ങൾക്കിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സീസണിലെ നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ എട്ടു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തിൽ രാജസ്ഥാൻ ആറു വിക്കറ്റ് വിജയം നേടിയിരുന്നു. എന്നാൽ ഈ മത്സരത്തിൽ മൂന്നു റൺസ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റൻ പരാഗ് പുറത്തായത്. അലസമായ ബാറ്റിങ് ശൈലിയാണ് ഐപിഎലില്‍ പരാഗ് പുറത്തെടുക്കുന്നതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലിൽ പ്രതികരിച്ചു.‘‘ധ്രുവ് ജുറേൽ മൂന്നാം നമ്പരിൽ കളിക്കാനുള്ളത് രാജസ്ഥാൻ റോയൽസിന്റെ ഭാഗ്യമാണ്. അനായാസമായാണ് അദ്ദേഹം ബാറ്റു ചെയ്യുന്നത്, അതും വളരെ മികച്ച ഷോട്ടുകളാണു കളിക്കുന്നത്.’’– ശ്രീകാന്ത് വ്യക്തമാക്കി. ആർസിബിക്കെതിരെ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യ ക്യാച്ചെടുത്താണു പരാഗ് പുറത്താകുന്നത്. നാലു മത്സരങ്ങളിൽനിന്ന് 45 റൺസാണ് പരാഗ് ഇതുവരെ നേടിയിട്ടുള്ളത്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. തിങ്കളാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.


Source link

Back to top button