LATEST

രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’ മാർച്ച് 19-ന്; ട്രെയിലർ ഉടൻ പുറത്തിറങ്ങും, ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടാകുമെന്ന് സൂചന


ആദിത്യ ധർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവെഞ്ച്’ മാർച്ച് 19ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെ 11:01ന് നായകൻ രൺവീർ സിംഗ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങും. ട്രെയിലർ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗും ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 19ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.ഏകദേശം നാല് മണിക്കൂറോളം സിനിമയുടെ ദൈർഘ്യം വരുന്നതിനാൽ, തീയേറ്ററുകളിൽ ഒരു ദിവസം പ്രദർശിപ്പിക്കാവുന്ന ഷോകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ സൂപ്പർ ബ്ലോക്ക്ബസ്റ്റർ പ്ലസ് എന്ന പേരിൽ പ്രീമിയം ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്താനും തീയേറ്റർ ശൃംഖലകൾ ആലോചിക്കുന്നുണ്ട്. സാധാരണ ടിക്കറ്റ് നിരക്കുകളേക്കാൾ 10ശതമാനം മുതൽ 25ശതമാനം വരെ അധിക തുക നൽകേണ്ടി വരും. സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ 30 മിനിട്ടായി കുറയ്ക്കാൻ എഡിറ്റിംഗ് ടേബിളിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.യഷ് നായകനാകുന്ന ‘ടോക്സിക്’ ജൂൺ നാലിലേക്ക് മാറ്റിയതോടെ നിലവിൽ ധുരന്ധറിന് ബോക്സ് ഓഫീസിൽ വലിയ വെല്ലുവിളില്ല. എങ്കിലും മാർച്ച് 20ന് റിലീസ് ചെയ്യുന്ന റയാൻ ഗോസ്ലിംഗിന്റെ ഹോളിവുഡ് ചിത്രം ‘പ്രോജക്ട്ഹെയിൽ മേരി’ രൺവീർ ചിത്രത്തിന് വെല്ലുവിളിയായേക്കാം. രൺവീർ സിംഗിന് പുറമേ സാറ അർജുൻ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവർ ധുരന്ധറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Source link

Related Articles

Back to top button