LATEST

‘രോഗം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്, താങ്ങാൻ പറ്റാത്ത അത്ര തുക ചെലവാകും’; ആശുപത്രി കിടക്കയിൽ കണ്ണൻ സാഗർ


മിനിസ്‌ക്രീനിലും കോമഡി ഷോകളിലും മലയാളികളെ ചിരിപ്പിച്ച ഹാസ്യതാരമാണ് കണ്ണൻ സാഗർ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം കൂടിയാണ് കണ്ണൻ. അടുത്തിടെ മകന്റെ വിവാഹം കഴിഞ്ഞ വാർത്ത അദ്ദേഹം സന്തോഷത്തോടെ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് എല്ലാവരെയും സങ്കടത്തിലാഴ്ത്തും. ആരോഗ്യപരമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.ഹൃദയത്തിൽ ഒരു ബ്ലോക്കുണ്ടെന്നും ഉടൻ തന്നെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു. രോഗവിവരം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്. അവരെ സമാധാനിപ്പിച്ച് പിടിച്ചുനിൽക്കുകയാണ്. എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയെന്നും കണ്ണൻ പറഞ്ഞു.കണ്ണൻ സാഗർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്


Source link

Related Articles

Back to top button