NATIIONAL

‘രോ–കോ’യുടെ ‘ഭ്രാന്തമായ വേഗം’: ഈ വിസ്ഫോടനങ്ങൾ‍ക്ക് പിന്നിലൊരു രഹസ്യമുണ്ട്; കണ്ടത് ‘മസിൽ മെമ്മറി’യുടെ മാന്ത്രികത


ആധുനിക ട്വന്റി20 ക്രിക്കറ്റിന്റെ അതിവേഗ താളത്തിനൊപ്പം തങ്ങളുടെ ക്ലാസിക്കൽ ശൈലിയെ സന്നിവേശിപ്പിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. വിമർശകർക്ക് മറുപടിയായി രോഹിത് ശർമയും വിരാട് കോലിയും അജിങ്ക്യ രഹാനെയും ബാറ്റിങ്ങിൽ വിസ്മയം തീർക്കുമ്പോൾ അത് മസിൽ മെമ്മറിയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാകുകയാണ്.∙ കണക്കുകളിലെ വിസ്മയം: രോഹിതും കോലിയും

കഴിഞ്ഞ കുറച്ച് സീസനുകളിൽ രാജ്യാന്തര ക്രിക്കറ്റിലെ വിവിധ ഫോർമാറ്റുകൾക്കിടയിലുള്ള തിരക്കിലായിരുന്നു ഇരുവരും. എന്നാൽ ഇത്തവണ ഐപിഎലിലേക്ക് എത്തുമ്പോൾ അവരുടെ സ്ട്രൈക്ക് റേറ്റിലുണ്ടായ വൻ വർധനവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.∙ വിരാട് കോലി: ദ് കിങ് ഈസ് ബാക്ക്

∙ രോഹിത് ശർമ: ഹിറ്റ്മാന്റെ പ്രഹരശേഷി

രണ്ടാം ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രോഹിത് ശർമ നടത്തിയ ബാറ്റിങ് വെടിക്കെട്ട് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഒന്നായിരുന്നു. കേവലം 38 പന്തിൽ 78 റൺസ്. 23 പന്തിൽ നിന്ന് തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഐപിഎൽ അർധസെഞ്ചറിയും അദ്ദേഹം കുറിച്ചു. 205.26 എന്ന സ്ട്രൈക്ക് റേറ്റിൽ രോഹിത് ബാറ്റ് വീശിയപ്പോൾ ക്രീസിൽ കണ്ടത് പഴയ ആ ഹിറ്റ്മാനെയായിരുന്നു.


Source link

Back to top button