test del 4 copy of del 3

രേവന്ത് റെഡ്ഡി സ്വന്തം ദൗർബല്യം മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി– കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ആരോപണവുമായി ആർ.ശ്രീലേഖ


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും കേരളത്തിൽ ലവ് ജിഹാദുണ്ടെന്നും അതിന് നേരെ സര്‍ക്കാർ കണ്ണടയ്ക്കുന്നുവെന്ന വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായിരുന്ന ആർ.ശ്രീലേഖയുടെ ആരോപണവും ഇന്നത്തെ പ്രധാനവാർത്തകളാണ്. പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്നുണ്ടായ വിവാദ അനൗൺസ്മെന്റിൽ എൽഡിഎഫ്  സ്ഥാനാർഥി ടി.പി. രാമകൃഷ്ണനു തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചതും കൊടുങ്ങല്ലൂരിൽ സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിനെ കെയർടേക്കർ കൊലപ്പെടുത്തിയതും വയനാട്ടിലെ കാട്ടാന മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചതും വാർത്തകളിൽ ഇടം നേടി. സംസ്ഥാന തലത്തിൽ ചര്‍ച്ചയായ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. ‘ലവ് ജിഹാദ്’ പോലെയുള്ള അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു.വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്.


Source link

Back to top button