രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; 25ന് കോഴിക്കോട് വന്‍ റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ്

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പര്യടനം മാര്‍ച്ച്25ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ 25ന് കോഴിക്കോട് നടക്കുന്ന വന്‍ റാലിയോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു.25 ന് വൈകിട്ട് കോഴിക്കോട് ബീച്ചിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് വാഗ്ദാനം ചെയ്ത ഗ്യാരണ്ടി കാര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദമായി സംസാരിക്കും. ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു. തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും കോണ്‍ഗ്രസ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന ആത്മവിശ്വാസത്തിലുമാണ് യുഡിഎഫ് ക്യാമ്പ്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് പ്രചാരണത്തിനെത്തുന്നതോടെ എല്ലാ വിഭാഗം ജനങ്ങളും മുന്നണിക്ക് പിന്നില്‍ അണിനിരക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
Source link



