NATIIONAL

രാത്രിയില്‍ ഹോട്ടിലിൽ 4 അതിഥികളെ വിളിച്ചുകയറ്റി, പുലരും വരെ മുറിയിൽ ചെലവഴിച്ചു; ഷഹീന്‍ അഫ്രീദിക്ക് വമ്പൻ പിഴ


ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതിന് സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിക്ക് പിഴ ചുമത്തി. പിഎസ്എലിൽ, ഷഹീന്‍ അഫ്രീദി നായകസ്ഥാനം വഹിക്കുന്ന ലാഹോര്‍ ക്വാലന്‍ഡര്‍സ് ഫ്രാഞ്ചൈസിയാണ് 10 ലക്ഷം പാക്കിസ്ഥാൻ രൂപ താരത്തിന് പിഴയീടാക്കിയത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി താരം സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ക്വാലന്‍ഡര്‍സ് അറിയിച്ചിട്ടുണ്ട്.‘‘അച്ചടക്കവും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍നിന്നു പത്തുലക്ഷം പാക്ക് രൂപ പിഴയായി ഈടാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയെയും ധരിപ്പിച്ചിട്ടുണ്ട്.’’– ക്വാലന്‍ഡര്‍സ് വിശദീകരിച്ചു. കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും കളികാണാനെത്തുന്നവര്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ ഹോട്ടല്‍ അധികൃതര്‍ ചെലുത്തുന്ന ശ്രദ്ധയെയും ക്വാലന്‍ഡര്‍സ് അഭിനന്ദിച്ചു. സുരക്ഷാചട്ടങ്ങള്‍ പാലിക്കാന്‍ കളിക്കാര്‍ ബാധ്യസ്ഥരാണെന്നും അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി.


Source link

Back to top button