test del 3

രാത്രി ചുരിദാർ ധരിച്ച് എത്തി, സോപ്പും ടോർച്ചും ഉൾപ്പെടെ ‘തൂക്കി’: ക്യാമറയുടെ ദിശമാറ്റി, വിരലടയാളവും തുടച്ചു


കട്ടപ്പന ∙ നഗരസഭാ പരിധിയിലെ വാഴവരയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ചുരിദാറിന്റെ ടോപ്പ് അണിഞ്ഞെത്തിയയാൾ. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം.ചുരിദാർ ടോപ്പ് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എത്തിയത്. കൈവിരലുകൾ പതിഞ്ഞ സ്ഥലങ്ങളെല്ലാം പ്രതി തുണികൊണ്ട് തുടയ്ക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 25ന് രാത്രി ഒൻപതോടെ കട അടച്ച് വീട്ടിലേക്കു പോയ സ്ഥാപന ഉടമകൾ 26ന് രാവിലെ ഏഴോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.


Source link

Back to top button