NATIIONAL

രാജസ്ഥാന്‍ റോയൽസിനെ വിറ്റ വകയിൽ ഷെയ്ൻ വോണിന്റെ കുടുംബത്തിന് 450 കോടി ലഭിക്കും, കാരണം ഇതാണ്…


ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രാജസ്ഥാൻ റോയൽസിനെ വമ്പൻ തുകയ്ക്കു വിറ്റ വകയില്‍ ഓസ്ട്രേലിയൻ‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിനു ലഭിക്കുക 450 കോടി രൂപ. വിശ്വസിക്കാൻ പ്രയാസമാണോ? എന്നാൽ ഇത് സത്യമാണ്. 2008 ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിൽ രാജസ്ഥാനെ നയിച്ചത് ഷെയ്ൻ വോണായിരുന്നു. രാജസ്ഥാന് ഐപിഎലിലെ ഏക കിരീടം നേടിക്കൊടുത്തതും വോണാണ്. രാജസ്ഥാനുമായുണ്ടാക്കിയ കരാർ പ്രകാരം പ്രതിഫലത്തിനു പുറമേ ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരിയും വോൺ ആവശ്യപ്പെട്ടിരുന്നു. ഇതാണ് വർഷങ്ങൾക്കു ശേഷം വോണിന്റെ കുടുംബത്തിന് ലോട്ടറിയായത്.യുഎസ് വ്യവസായി കൽ സൊമാനിയുടെ നേത‍ൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിനാണ് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങിയത്. വാൾ‍മാർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകൾ ടീമിനെ ഏറ്റെടുക്കുക. മനോജ് ബദാലെയുടെ എമർജിങ് മീഡിയ ഗ്രൂപ്പാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ ഉടമകൾ. 65 ശതമാനം ഓഹരികളാണ് മനോജ് ബദാലെയുടേതായിട്ടുള്ളത്. റെഡ് ബേഡ് ക്യാപിറ്റൽ പാർട്ണേഴ്സ്, ലച്‌ലാൻ മർഡോക് എന്നിവർക്കും രാജസ്ഥാൻ ഫ്രാഞ്ചൈസിയിൽ നിക്ഷേപമുണ്ട്.


Source link

Related Articles

Back to top button