LATEST

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ ഉറച്ച് കെ സുധാകരൻ,​ പ്രതികരണം രാഹുൽ ഗാന്ധിയെ കണ്ടശേഷം


ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ എം.പി. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ചില പദവികൾ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഉറപ്പ് ലഭിച്ചതായും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഉറ​പ്പു​ക​ൾ​ ​എ​പ്പോ​ൾ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്ന​റി​യി​ല്ല.​ ​അ​ത് ​ല​ഭി​ച്ചാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ത​നി​ക്ക് ​ഒ​രു​ ​പോ​ലെ​യാ​ണ്..​ ​താ​ൻ​ ​ഒ​രാ​വ​ശ്യ​വും​ ​മു​ന്നോ​ട്ടു​ ​വ​ച്ചി​ട്ടി​ല്ല.​ത​നി​ക്ക് ​നാ​ട്ടി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​പ​ദ​വി​ ​ആ​വ​ശ്യ​മി​ല്ല.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വി​ളി​പ്പി​ച്ച് ​സം​സാ​രി​ക്കു​ന്ന​ത് ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​സം​സാ​രി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ ​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണ്.​പാ​ർ​ട്ടി​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​കൊ​ണ്ടാ​ണ് ​ക​ണ്ണൂ​രി​ൽ​ ​മ​ത്സ​രി​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​ഞ്ഞ​തെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


Source link

Back to top button