LATEST

യോഗം ഡയറക്ടർമാരുടെ അയോഗ്യത: വെള്ളാപ്പള്ളിയും തുഷാറും അപ്പീൽ നൽകി


ഇരുവരും യഥാക്രമം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിക്കുമ്പോഴാണ് അയോഗ്യത വന്നത്. സിംഗിൾബെഞ്ച് ഉത്തരവ് അധികാരപരിധി മറികടന്നാണെന്ന് വാദിക്കുന്ന അപ്പീൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. അപ്പീലിൽ തീർപ്പാകുംവരെ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അവ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്നതാണെന്നും അഡ്വ. എ.എൻ. രാജൻ ബാബു മുഖേന നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ യോഗത്തിന് വീഴ്ച പറ്റിയിട്ടില്ല. മുമ്പ് കമ്പനി രജിസ്ട്രാർക്ക് നൽകിയിരുന്ന റിട്ടേണുകൾ, 2005ലെ കേന്ദ്ര സർക്കാർ ഉത്തരവു പ്രകാരം സംസ്ഥാന രജിസ്ട്രാർ ജനറലിന് നൽകിത്തുടങ്ങിയിരുന്നു. യോഗം കൃത്യമായി റിട്ടേണുകൾ നൽകിയിട്ടുണ്ടെന്ന് സിംഗിൾബെഞ്ച് ഉത്തരവിലും പരാമർശിക്കുന്നുണ്ട്. രേഖകൾ വർഷങ്ങളോളം ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാൽ ചില സാങ്കേതിക തടസങ്ങൾ നേരിട്ടുവെന്നതു മാത്രമാണ് വസ്തുതയെന്നും അപ്പീലിൽ പറയുന്നു.


Source link

Related Articles

Back to top button