LATEST
യോഗം ഡയറക്ടർമാരുടെ അയോഗ്യത: തത്കാലം തത്സ്ഥിതി തുടരാൻ ഉത്തരവ്

വെള്ളാപ്പള്ളിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുംതാത്കാലിക ഡയറക്ടർമാരെ സർക്കാർ നാമനിർദ്ദേശം ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശവും അതുവരെ നടപ്പാക്കാനാകില്ല. അപ്പീലുകളും അനുബന്ധ ഹർജികളും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കും. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപ്പീൽ ഹർജിക്കാരുടെ ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല.അപ്പീൽ പരിഗണനയിലിരിക്കെ പുതിയ ഡയറക്ടർമാരെ നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ വിലക്കണമെന്ന് വെള്ളാപ്പള്ളിയടക്കം വാദിച്ചു. പുതിയ ഡയറക്ടർമാരെ വയ്ക്കാൻ നടപടിയെടുത്തിട്ടില്ലെന്ന് സർക്കാർ മറുപടിനൽകി.
Source link


