LATEST
യുവാവിനെ തടഞ്ഞുനിറുത്തി കവർച്ച: പ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ തടഞ്ഞുനിറുത്തി പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി കോഴിമല അയ്യപ്പൻകോവിൽ വയലുങ്കൽ വീട്ടിൽ ഗുരുപ്രസാദിനെയാണ് (24) എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്.ലഹരി ഉപയോഗത്തിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കേസുകളിൽ പ്രതിയാണ് ഇയാൾ. എറണാകുളത്ത് ഇയാൾ തങ്ങിയത് എന്തിനാണെന്നും അന്വഷിക്കുന്നുണ്ട്. എസ്.ഐമാരായ സി. അനൂപ്, രാമ് ലാൽ, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link



