CINEMA

യുദ്ധത്തിൽ പതറാതെ ഇന്ത്യൻ ഓഹരികൾ


നാലാം ദിവസവും കുതിപ്പ് തുടരുന്നു കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡോയിൽ വിലയിലെ കുതിപ്പും അവഗണിച്ച് ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും മുന്നേറി. വെടിനിറുത്തൽ കരാറിലെത്താൻ ഇറാൻ ഭരണകൂടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങികൂട്ടി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കനത്ത വിൽപ്പന സമ്മർദ്ദവും ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിനടുത്ത് തുടരുന്നതും നിക്ഷേപകരുടെ ആവേശത്തെ ബാധിച്ചില്ല. ആഭ്യന്തര ഫണ്ടുകളുടെയും ചെറുകിട നിക്ഷേപകരുടെയും പണക്കരുത്തിലാണ് വിപണി മുന്നേറുന്നത്.ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 509.7 പോയിന്റ് ഉയർന്ന് 74,616.58ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 155.4 പോയിന്റ് നേട്ടവുമായി 23,123.65ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ഇന്നലെ ദൃശ്യമായി. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ മാത്രം 1.5 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായി. ഐ.ടി, എഫ്.എം.സി.ജി, മെറ്റൽ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റം നയിച്ചത്. ഗൾഫ് മേഖല സമാധാനത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തായി.


Source link

Back to top button