test del 3

യുദ്ധത്തിനെതിരെ സംസാരിക്കുമെന്ന് മാർപാപ്പ; യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ – പ്രധാന വാർത്തകൾ


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുമെന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രസ്താവന തലക്കെട്ടുകളിൽ ഇടംപിടിച്ചു. രാജ്യത്തിന്റെ തുറമുഖങ്ങൾക്കു ഭീഷണി നേരിട്ടാൽ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്ന ഇറാന്റെ ഭീഷണിയും വാർത്തകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.ഹോർമുസ് കടലിടുക്കിൽ തിങ്കളാഴ്ച വൈകിട്ട് 5.30ന് (ഇറാൻ സമയം) ഉപരോധം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്കു ഭീഷണി നേരിട്ടാൽ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്നാണ് ഇറാന്റെ ഭീഷണി.സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം. കുറ്റപത്രം സമർപിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിലെ മറ്റു പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.


Source link

Back to top button