test del 5 copy of del 3

യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുമെന്ന് ലിയോ പതിനാലാമൻ; പ്രസിഡന്റിനെ വിമർശിക്കുന്ന മാർപാപ്പയെ ആവശ്യമില്ലെന്ന് ട്രംപ്


വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കാനും ചർച്ചകളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താൻ കരുതുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു. നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദർശനത്തിനായി അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെയാണ്  മാർപാപ്പയുടെ പ്രതികരണം. ‘‘ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് കരുതുന്ന ഒരു മാർപ്പാപ്പയെ എനിക്ക് വേണ്ട. അമേരിക്ക വെനിസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന മാർപാപ്പയെയും എനിക്ക് വേണ്ട. ലിയോ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്തി ഒരു നല്ല മാർപാപ്പയാകാൻ ശ്രമിക്കണം’’ – എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.


Source link

Back to top button