LATEST

യുദ്ധം കാരണം പാചക വാതകത്തിന് മാത്രമല്ല പ്രതിസന്ധി,​ വീടുകളിലെ ഈ സാധനങ്ങൾക്കും വില ഉയരും,​ ചെറുകിട വ്യവസായത്തിനും തിരിച്ചടി


കോലഞ്ചേരി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്ളാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പൂഴ്ത്തി വയ്പും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില വർദ്ധനവിലേക്ക് നയിക്കുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന എച്ച്.ഡി.പി.ഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) അസംസ്കൃത വസ്തുവിന്റെ വില അന്താരാഷ്ട്ര വില കുത്തനെ ഉയർന്നതാണ് കാരണം. വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബക്കറ്റുകൾ, മഗുകൾ, സംഭരണ പാത്രങ്ങൾ, വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, വിവിധ പാക്കേജിംഗ് സാമഗ്രികൾ എന്നിവയ്ക്കാണ് വില വർദ്ധിച്ചത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി എച്ച്.ഡി.പി.ഇ ഗ്രാന്യൂളുകളുടെ വില ഗണ്യമായി ഉയർന്നത് പ്രാദേശിക നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുവിന്റെ വില വർദ്ധനവിനൊപ്പം ഉത്പാദന ചെലവും വർദ്ധിച്ചതിനാൽ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.ചെറുകിട യൂണിറ്റുകൾ ആശങ്കയിൽ


Source link

Related Articles

Back to top button