test del 2
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേൽ ഞാൻ പറയുന്നത് ചെയ്യും, നിർത്താൻ പറഞ്ഞാൽ നിർത്തും-ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ഇസ്രായേൽ തന്റെ ഉത്തരവുകൾ അനുസരിക്കുകയും വെടിനിർത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഞാൻ പറയുന്നതെന്തോ അതവർ ചെയ്യും’ ട്രംപ് ടൈം മാസികയോട് പറഞ്ഞു. ‘അവർ നല്ലൊരു ടീം പ്ലയർ ആണ്. ഞാൻ നിർത്തുമ്പോൾ അവരും നിർത്തും. പ്രകോപനം ഉണ്ടാക്കുകയാണെങ്കിൽ അവർ നിർത്തുകയില്ല, അങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല, പക്ഷെ ഞാൻ നിർത്തുമ്പോൾ അവരും നിർത്തും.’ ട്രംപ് വ്യക്തമാക്കി.നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമേ യുദ്ധം നിർത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കൂ എന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇറാൻ യുദ്ധത്തിന് പിന്നാലെ യുഎസിൽ ട്രംപിനുള്ള ജനസമ്മിതി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ട്രംപ്. എന്നാൽ ഇറാൻ ചർച്ചകൾക്ക് തയ്യാറാകാത്തതിനാൽ ഏത് രീതിയിൽ യുദ്ധം അവസാനിപ്പിക്കുമെന്നുള്ള ചർച്ചയിലാണ് ട്രംപും ഉപദേഷ്ടാക്കളുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ട്രംപിന്റെ പിന്തുണയില്ലാതെ കാര്യമായ നീക്കങ്ങൾ നെതന്യാഹു നടത്താൻ സാധ്യതയില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈം മാസിക പരാമർശിക്കുന്നു.ഇറാനു നേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നതിൽ ചില ഉദ്യോഗസ്ഥരോട് ട്രംപ് കോപാകുലനായി ഫെബ്രുവരി 27-ന് ഒരു യോഗം വിളിച്ചതായും, അവിടെ ഓപ്പറേഷൻ നിർത്തിവെച്ചതായി സൂചിപ്പിച്ചതായും പറയുന്നു. തുടർന്ന് അദ്ദേഹം വിശ്വസ്തരായ കുറച്ച് ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയും അന്ന് രാത്രി തന്നെ യുദ്ധത്തിന് തുടക്കംകുറിച്ച് ആദ്യ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
Source link


