test del 3
യുഎസിൽ തൊഴിൽ അവസരങ്ങൾ കൂടി, സ്വർണം കുത്തനെ ഇടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 1,320 രൂപ, യുഎസ് – ഇറാൻ ‘ഡീൽ’ നിർണായകം

ക്രൂഡ് ഓയിൽ വില വർധിച്ചതിന് പിന്നാലെ സ്വർണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലെത്തി. പവൻ വിലയിൽ 1,320 രൂപയുടെ കുറവുണ്ട്. പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,03,360 രൂപ നല്കിയാൽ മതി. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും ലാഭമെടുപ്പും യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വർണവിലയിൽ വില്ലനായത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമുസ് തുറക്കുകയോ കരാറിലെത്തുകയോ ചെയ്തില്ലെങ്കിൽ ഇറാനിൽ കനത്ത ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ഇത് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെടുത്താനും സഹായിച്ചു.ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത് പ്രധാനമായും ഡോളർ ഉപയോഗിച്ചായതാണ് കാരണം. ∙യുഎസിലെ തൊഴിൽ കണക്കുകൾ മെച്ചപ്പെട്ടതും സ്വര്‍ണവിലയെ ഇടിച്ചു. മാർച്ചിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും തൊലിലില്ലായ്മ നിരക്ക് കുറഞ്ഞെന്നുമാണ് കണക്ക്. ഇതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞെന്നാണ് വിപണിയുടെ വിലയിരുത്തൽ.
Source link


