test del 3

‘യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കാനാവില്ല’; പാക്കിസ്ഥാനിലെ ചർച്ചകളിൽ നിന്ന് പിന്മാറി ഇറാൻ


വാഷിങ്ടൻ ∙ അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട്. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം. ഇസ്‌ലാമാബാദിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിസമ്മതിച്ചു. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതുവരെ ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഖത്തർ അല്ലെങ്കിൽ ഇസ്താംബുൾ കേന്ദ്രീകരിച്ച് പുതിയ ചർച്ചകൾക്ക് ഈജിപ്തും തുർക്കിയും ശ്രമിക്കുന്നുണ്ട്. നിലവിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം


Source link

Back to top button