test del 2
യു.എസിന് തിരിച്ചടി; ഇറാൻ ആക്രമണത്തിൽ പങ്കെടുത്ത യു.എസ്. വിമാനങ്ങൾക്ക് വ്യോമപാതയടച്ച് സ്പെയിൻ

ദുബായ്: ഇറാൻ ആക്രമണത്തിൽ പങ്കെടുത്ത യു.എസ്. വിമാനങ്ങളെ സ്പെയിനിന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി മർഗരീത്ത റോബിൾസ് തിങ്കളാഴ്ച അറിയിച്ചു. യു.എസുമായിചേർന്ന് സ്പെയിൻനടത്തുന്ന സേനാതാവളങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി നേരത്തേ നിഷേധിച്ചിരുന്നു. നാറ്റോ അംഗരാജ്യങ്ങളാണ് സ്പെയിനും യു.എസും. വ്യോമപാത അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെ സ്പെയിൻ ഒഴിവാക്കിവേണം യു.എസ്. സേനാവിമാനങ്ങൾക്ക് പശ്ചിമേഷ്യയിലേക്കു പോകാൻ. എന്നാൽ, അടിയന്തരസാഹചര്യത്തിൽ വിലക്കു ബാധകമല്ലെന്ന് സ്പാനിഷ് പത്രമായ ‘എൽ പായിസ്’ റിപ്പോർട്ടുചെയ്തു.അന്താരാഷ്ട്രനിയമങ്ങൾ കാറ്റിൽപ്പറത്തി യു.എസും ഇസ്രയേലും ഏകപക്ഷീയമായി തുടക്കമിട്ട യുദ്ധത്തെ സഹായിക്കുന്ന ഒരുനടപടിയും സ്പെയിനിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ധനമന്ത്രി കാർലോസ് ക്യുപെറോയും വ്യക്തമാക്കി. ഇറാൻ ആക്രമണത്തിൽ യു.എസിനെയും ഇസ്രയേലിനെയും ശക്തമായി വിമർശിച്ച ആദ്യ യൂറോപ്യൻനേതാവാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇതിന്റെപേരിൽ സ്പെയിനുമായുള്ള വ്യാപാരബന്ധം മുറിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.പട്ടാള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇസ്രയേൽസൈന്യം തിങ്കളാഴ്ച ആക്രമണം നടത്തി. ടെഹ്റാനിൽ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ നടത്തുന്ന ഇമാം ഹുസൈൻ സർവകലാശാലയ്ക്കുനേരേയും ആക്രമണമുണ്ടായി. തിരിച്ചടിയായി ഇസ്രയേൽ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങൾ ഇറാനും ആക്രമിച്ചു.
Source link


