LATEST
മൊജ്തബാ യു.എസുമായി ചർച്ചയ്ക്ക് തയാറായെന്ന് റിപ്പോർട്ട്, ഇറാൻ വഴങ്ങിയേക്കില്ലന്ന് ഇസ്രയേൽ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി യു.എസുമായി മദ്ധ്യസ്ഥ ചർച്ചയ്ക്ക് തയാറായെന്ന് റിപ്പോർട്ട്. ഇരുവരും ഉടൻ ചർച്ച നടത്തുമെന്നും ഒരു കരാറിലെത്തിച്ചേരാൻ മൊജ്തബാ സമ്മതിച്ചെന്നും ഇസ്രയേൽ അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല.അതേസമയം, യു.എസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കില്ലെന്ന് ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും മിസൈൽ ശേഷിയും പരിമിതപ്പെടുത്തണം എന്നതടക്കമുള്ള യു.എസിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെന്നാണ് വിവരം.
Source link


