LATEST
‘മേയ് നാലു വരെ യുഡിഎഫ് ഭരണപക്ഷം പോലെ പെരുമാറും’: ലക്ഷ്യം ഫണ്ട് സമാഹരണമാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് നാലുവരെ യുഡിഎഫ് നേതൃത്വം ഭരണപക്ഷം പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്. ഫണ്ട് സമാഹരണമാണ് അതിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് നാലു വരെ തങ്ങൾ ഭരണത്തിൽ വരാൻ പോകുന്നു എന്ന പ്രതീതി യുഡിഎഫ് നേതൃത്വം സൃഷ്ടിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് നല്ല രീതിയിൽ ഫണ്ട് സമാഹരണം നടത്താൻ സൗകര്യം ഉണ്ടാകും എന്നതാണ്. ഇത് കഴിഞ്ഞ തവണയും ഉണ്ടായിട്ടുണ്ട്. 2021ൽ വോട്ടെണ്ണുന്നതിന് മുമ്പ് വകുപ്പ് വിഭജനം വരെ അവർ നടത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണങ്ങൾ പരിശോധിച്ചാൽ ഇതിനപ്പുറം ആണ് അവർ പറഞ്ഞതെന്ന് കാണാൻ കഴിയും.
Source link


