LATEST

മെറ്റയ്ക്ക് 37.5 കോടി ഡോളർ പിഴ


വാഷിംഗ്ടൺ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സോഷ്യൽ മീഡിയ ഭീമൻ മെറ്റയ്ക്ക് 37.5 കോടി ഡോളർ (3,500 കോടിയിലേറെ രൂപ) പിഴ വിധിച്ച് യു.എസിലെ ന്യൂമെക്സിക്കോ കോടതി. പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി കണ്ടെത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ അപകടത്തിലാക്കുന്നു എന്ന വാദങ്ങൾ കോടതി അംഗീകരിച്ചു. മെറ്റ ഇവ അറിഞ്ഞിട്ടും മറച്ചുവച്ചെന്നും ചൂണ്ടിക്കാട്ടി. ന്യൂമെക്സിക്കോ ഭരണകൂടത്തിന്റെ അന്വേഷണമാണ് കേസിലേക്ക് നയിച്ചത്.


Source link

Back to top button