LATEST

മൂന്ന് സീറ്റ് പോരെന്ന് ആർ.ജെ.ഡി


തൃശൂർ : നിരന്തരമായ അവഗണനയിൽ പ്രതിഷേധവുമായി ആർ.ജെ.ഡി. ഇന്നലെ തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആറ് സീറ്റ് വേണമെന്ന കാര്യത്തിൽ മുന്നണിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനമായി. നിലവിൽ മൂന്ന് സീറ്റാണ് ആർ.ജെ.ഡിക്കുള്ളത്. എന്നാൽ ഇത്തവണ ആറ് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ എൽ.ഡി.എഫ് തയ്യാറായില്ല. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നിവിടങ്ങളാണ് ആർ.ജെ.ഡിക്ക് നൽകിയിരിക്കുന്നത്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് ജോർജ്, നീലലോഹിതദാസൻ നാടാർ, യൂജിൻ മൊറേലി, മനയത്ത് ചന്ദ്രൻ, മുൻമന്ത്രി വി.സുരേന്ദ്രൻ പിള്ള, ജമീല പ്രകാശം എന്നിവർ സംസാരിച്ചു. കെ.പി.മോഹനൻ യോഗത്തിൽ പങ്കെടുത്തില്ല.


Source link

Related Articles

Back to top button