LATEST

മൂന്ന് വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ


പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിൽ കൗൺസിലറായ സുശാന്ത് നായ്‌ക്കിന്റെ മകൻ സോഹം സുശാന്ത് നായ്‌ക്കാണ് (20) അറസ്റ്റിലായത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 25 മുതൽ 30 പെൺകുട്ടികളെ സോഹം ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത ശേഷം ഇയാൾ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സോഹം തന്റെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. വീഡിയോകൾ ഉൾപ്പെടെ അവരെ കാണിക്കുകയും ചെയ്‌തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.സോഹത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ യുവാവിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധക്കാർ വളഞ്ഞു. ഇതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്. രണ്ട് അതിജീവിതമാരുടെ മൊഴിയും രേഖപ്പെടുത്തി.


Source link

Related Articles

Back to top button