LATEST

‘മൂന്ന് മാസത്തെ കർശനമായ ഡയറ്റ്, മുംബയിൽ വച്ച് ചീറ്റ് മീൽ ആയി സഞ്ജു ആവശ്യപ്പെട്ടത് പഴങ്കഞ്ഞിയും കപ്പയും മീനും ചമ്മന്തിയും’


ന്യൂസിലാൻഡിനെതിരെയുള്ള ലോകകപ്പ് വിജയത്തിൽ ഇന്ത്യക്ക് കരുത്തായത് മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവാണ്. ഫൈനലിൽ അടിച്ചു കസറിയ സഞ്ജു പ്ലേയർ ഒഫ് ദി ടൂർണമെന്റ് പട്ടവും സ്വന്തമാക്കി. ഇപ്പോഴിതാ സഞ്ജുവിനെക്കുറിച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. മുംബയിലായിരിക്കെ പഴങ്കഞ്ഞി കഴിക്കാൻ താരം ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് സുരേഷ് പിള്ളയുടെ കുറിപ്പിലുള്ളത്.ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപംസഞ്ജു സാംസൺ മുംബയിൽ വച്ച് എന്നോട് പഴങ്കഞ്ഞി ചോദിച്ച രാത്രി…
മാർച്ച് 2 · വൈകുന്നേരം 7 മണി
സഞ്ജുവിന്റെ മാനേജരും അടുത്ത സുഹൃത്തുമായ ഇഖ്‌ലാസിന്റെ കോൾ.
“ചേട്ടാ… വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം മികച്ചതായിരുന്നു. അവൻ ശരിക്കും സന്തോഷവാനാണ്. ഞങ്ങൾ ഇപ്പോൾ മുംബയിലാണ്.


Source link

Related Articles

Back to top button