മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് കെ ടി ജലീൽ

മലപ്പുറം: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ. രാഷ്ട്രീയഭേദമന്യേ ബഹുമാനിക്കപ്പെടുന്ന സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനെതിരെ കരുതിയിരിക്കണമെന്നും കെ ടി ജലീൽ പറഞ്ഞു. ‘എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജമായ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരുടെ പ്രവൃത്തി മാപ്പർഹിക്കാത്തതാണെന്ന് പറഞ്ഞ അദ്ദേഹം അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്‌ട്രീയപരമായി സാദിഖലി തങ്ങളെ വിമർശിക്കുന്നത് തുടരുമെന്നും എന്നാൽ, ഒരിക്കൽ പോലും അദ്ദേഹത്തിനെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും ജലീൽ കുറിച്ചു.വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നിലവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്‌തിരിക്കുകയാണ്. ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്‌ടിക്കൽ, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Source link


