test del 3

മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ: താനൂരിൽ 20,000ൽ അധികം ഭൂരിപക്ഷം; 12 സീറ്റിലും വിജയം


മലപ്പുറം ∙ തിരൂർ ഉൾപ്പെടെ, ജില്ലയിൽ പാർട്ടി മത്സരിച്ച 11 സിറ്റിങ് സീറ്റുകളിലും 2021ൽ ഉള്ളതിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്. കഴിഞ്ഞ രണ്ടു തവണയും കൈവിട്ട താനൂർ 20,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരിച്ചുപിടിക്കും. ഇടതുപക്ഷം കടുത്ത മത്സരം നടത്തിയെന്നവകാശപ്പെടുന്ന വേങ്ങരയിലും താനൂരിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് കീഴ്ഘടകങ്ങളിൽനിന്നു ലഭിച്ച വോട്ടുകണക്കിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗവും വ്യാഴാഴ്ച ചേരുന്ന മണ്ഡലം ഭാരവാഹി യോഗവും വോട്ടുകണക്കുകൾ വിശദമായി ചർച്ച ചെയ്യും.പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറത്ത് അരലക്ഷത്തിനു മുകളിലാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 38 വോട്ടിനു ജയിച്ച പെരിന്തൽമണ്ണയിൽ കുറഞ്ഞത് 5000ന് മുകളിലാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഏറനാട്, തിരൂരങ്ങാടി, കൊണ്ടോട്ടി, വള്ളിക്കുന്ന്, മഞ്ചേരി,കോട്ടയ്ക്കൽ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് വിലയിരുത്തൽ. തവനൂരിലും പൊന്നാനിയിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കോൺഗ്രസ് ജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.


Source link

Back to top button